Monday, August 20, 2007

ഓണാശംസകള്‍
ശ്രീജബലരാജ് രചിച്ച ‘തിരുവോണപുലരി മിഴിതുറന്നു’
എന്ന ഗാനം പോസ്റ്റു ചെയ്യുന്നു.
സംഗീതം ഗോപന്‍ഈ ഗാനം പൂര്‍ത്തീകരിച്ച് ഒന്നൂകൂടി താഴെ ചേര്‍ത്തിരിക്കുന്നു
ഇത് കേട്ടവര്‍ക്കും അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കും സ്നെഹപൂര്‍വ്വം
നന്ദി പറയുന്നു.
Get this widget Share Track details


Get this widget Share Track details
31 comments:

മയൂര said...

ശ്രീജയുടെ വരികളും ഷര്‍മ്മിളയുടെ ആലാപനവും നന്നായിരിക്കുന്നു. പാട്ട് കേള്‍ക്കുമ്പോള്‍ തന്നെ തിരുവോണ പ്രതീതി മനസ്സില്‍ ഉളവാക്കുന്നു.

ഓണാശംസകള്‍............

ദ്രൗപതി said...

ശ്രീയേച്ചിയുടെ വരികളുടെ ഭംഗി ഒട്ടും ചോര്‍ന്നുപോകാത്ത ആലാപനം...
ഓണം ഇതാ തൊട്ടുമുന്നില്‍ വന്നപോലെ തോന്നി...
ഷര്‍മ്മിളേച്ചി..
അഭിനന്ദനങ്ങള്‍.....

ശ്രീ said...

നന്നായിട്ടുണ്ട്
:)

സാരംഗി said...

ഷര്‍മിളാ, വളരെ മനോഹരമായിട്ടുണ്ട് ആലാപനവും സംഗീതവും.
ഷര്‍മിളയ്ക്കും ഗോപന്‍‌ജിയ്ക്കും കുടുംബത്തിനും ഓണാശംസകള്‍..
ഗാനത്തിന്റെ വരികള്‍..

തിരുവോണപ്പുലരി മിഴിതുറന്നു,
മലയാളനാടിന്റെ അങ്കണത്തില്‍,
വളയിട്ട കൈകളാല്‍, പൂനുള്ളിയിന്നെന്റെ,
തിരുമുറ്റം നിറയെ കളമെഴുതി..ഞാന്‍,
തിരുമുറ്റം നിറയെ കളമെഴുതി..

തുമ്പമലരിന്‍ കവിളിണയില്‍,
തേനിളം കാറ്റിന്‍ മധുരമന്ത്രം,
ചന്തമെഴും കുടമുല്ലകളില്‍,
ശലഭങ്ങളേകി മൃദുചുംബനം..
അവയുടെ സൗന്ദര്യം കണ്ടുനില്‍ക്കെ,
അറിയാതെ നിന്‍ മുഖമോര്‍ത്തുപോയി..ഞാന്‍,
അറിയാതെ നിന്‍ മുഖമോര്‍ത്തുപോയി.

കോടിയുടുത്തു പുലര്‍‌വെയിലില്‍,
ശ്രാവണ കന്യക പോലെന്‍ മനം,
എങ്ങുമുയരുന്ന പൂവിളിയില്‍,
പൊന്നൂയലാടുന്നു രാഗലോലം..
കുയിലിന്റെയീണങ്ങള്‍ കേട്ടുനില്‍ക്കെ,
പ്രിയമോലും നിന്‍ സ്വരമോര്‍ത്തുപോയി..ഞാന്‍.
പ്രിയമോലും നിന്‍ സ്വരമോര്‍ത്തുപോയി.

തിരുവോണപ്പുലരി മിഴിതുറന്നു,
മലയാളനാടിന്റെ അങ്കണത്തില്‍

Jo said...

Sharmila chechi, beautiful rendition!!

Sree chechi, you have done a very good job with the lyrics as usual. :-)

And Gopan chettan's music is mesmerizing!

Thanks to you three for this advanced Onam treat!

If I may, I would like to point out a minor issue. The voice level is low compared to orchestration. Also the bells tone (Santhoor tone?) in the anupallavi and charanam is a little bit irritating. Ex: in the following part:

തുമ്പമലരിന്‍ കവിളിണയില്‍,
തേനിളം കാറ്റിന്‍ മധുരമന്ത്രം,
ചന്തമെഴും കുടമുല്ലകളില്‍,

വേണു venu said...

ശ്രീജയുടേ വരികളുടെ സുഗന്ധം അലാപനത്തിലൂടെ കൂടുതല്‍‍ ഹൃദ്യമാക്കി ഷര്‍മ്മിള.
തിരുവോണപ്പുലരി മിഴിതുറന്നു,
മലയാളനാടിന്റെ അങ്കണത്തില്‍.
പാട്ടു കേള്‍ക്കുന്നതിനോടൊപ്പം കാണാന്‍ കഴിയുന്നു.:)ഓണാശംസകള്‍‍....

എന്റെ കിറുക്കുകള്‍ ..! said...

വരികളുടെ ഭംഗി ചോര്‍ന്നൂപോകാതെ മനോഹരമായി പാടിയിരിക്കുന്നു.
അഭിനന്ദനങ്ങള്‍...ശ്രീജയ്ക്കും,ഷര്‍മിളയ്ക്കും.

അചിന്ത്യ said...

ശ്രീക്കുട്ട്യേ,
നമ്മക്ക് പ്രൊഫെഷനൊന്ന് മാറ്റി നോക്ക്യാലോ? ഇവടെ പൈനാപ്പിള്‍ പെണ്ണേ ചോക്ലറ്റ്പീസ്സേടെ ഒക്കെ ഇടയ്ക്ക് ഇതൊക്കെ കേക്കുമ്പോ എന്തൊരു സുഖാന്നൊ.
നന്നായിണ്ടെട്ടോ.
ശ്രീ ഗോപന്‍ പാടുമെന്നറിയാര്‍ന്നു. കമ്പോസറുമാണെന്നറിഞ്ഞില്ല്യ. ശ്രീമതി മാടും ന്നും അറിഞ്ഞില്ല്യ.നന്നായിട്ടുന്ട്. ജോ പറഞ്ഞ പോലെ ഓര്‍കെസ്റ്റ്രേഷന്‍ ഒരിത്തിരി കേഇ നിക്കുണ്വോ ന്നൊരു സംശയം.
ബാക്കി പാട്ടുകളൊന്നും കേട്ടിട്ടില്ല്യാ.കേക്കട്ടേട്ടോ
സ്നേഹം സമാധാനം

ഷര്‍മ്മിളാഗോപന്‍(Sharmila Gopan) said...

ജൊ വളരെ നന്ദി.ഒന്നുകൂടി മിക്സ് ചെയ്തിട്ട് പോസ്റ്റ് ചെയ്യാം.

thahseen said...

Dear Gopan Chettan, Sharmila and Sreeja :

This was real treat. Took me back home, in split of a second. Thanks so much.

regards
Thahseen

Rosh said...

wonderful composition, lyrics and rendition...kudos to all three of you.
this is really an advanced Onam gift, took me back home. well done.

ഡാലി said...

നന്നായിരിക്കുന്നു. മൂന്നാള്‍ക്കും നന്ദി.

ആദ്യ സ്റ്റാന്‍സ ആണ് കൂടുതല്‍ ഇഷ്ടായേ.

തുമ്പമലരിന്‍ കവിളിണയില്‍,
തേനിളം കാറ്റിന്‍ മധുരമന്ത്രം,
ചന്തമെഴും കുടമുല്ലകളില്‍,

ഈ ഭാഗത്തിനു എന്തോ ഒരൂ സുഖം തോന്നിയില്ല.

ബിന്ദു said...

കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ലാത്തത്ര സുഖകരമായ ആലാപനവും, ഈണവും, വരികളും എല്ലാം.
മൂന്നാള്‍ക്കും അഭിനന്ദങ്ങള്‍ !!! ശരിക്കും ഓണം മുറ്റത്തെത്തി. :)

അനാഗതശ്മശ്രു said...

ഒരിക്കല്‍ കൂടി മിക്സ് ചെയ്യുന്നെങ്കില്‍
തുടക്കത്തിന്റെ സുഖം അടുത്ത സ്റ്റാന്‍ സകളിലും
വരുത്തി സം ഗീതം ചെയ്യുമൊ?
ഡാലിയുടെ കമ്ന്റ് ശ്രദ്ധേയം ...

Kiranz..!! said...

കല്ലറഗോപന്‍-ശ്രീജ കൂട്ടുകെട്ടില്‍ ഇറങ്ങിയ ഏറ്റവും മനോഹരമായ ഗാനം.ആലാപനം കൊണ്ട് വളരെ മനോഹരമാക്കിത്തീര്‍ത്തിരിക്കുന്നു നല്ല പാതി ഷര്‍മ്മിളാമ്മ..!

“അവയുടെ സൗന്ദര്യം കണ്ടുനില്‍ക്കെ,
അറിയാതെ നിന്‍ മുഖമോര്‍ത്തുപോയി..ഞാന്‍,
അറിയാതെ നിന്‍ മുഖമോര്‍ത്തുപോയി“ ഈ വരികളുടെ ആലാപനം ഏറ്റവും ആകര്‍ഷകമായിത്തോന്നി..!

റെക്കോര്‍ഡിംഗ് റൂമില്‍ നിന്നു സാമ്പാറിനുപ്പിടാന്‍ മറന്നു പോയിട്ട് പാട്ടും കളയാതെ അടുക്കള വരെപ്പോയി തിരിച്ചു വന്നത് ഇവിടെ നോ‍ട്ട് ദ പോയിന്റി കേട്ടോ :)തുമ്പമലരിന്‍ എന്നു തുടങ്ങൂന്നയിടത്ത് വോക്കല്‍ കുറഞ്ഞതിനു വേറെ കാരണം ഒന്നും കാണാന്‍ കഴിയുന്നില്ല :)(ശ്രീമാന്‍ ശരത്തിനു പഠിച്ചാലുള്ള ഒരോ ദോഷങ്ങളേ :)

ധ്വനി said...

പതിവു പോലെ മനോഹരം!
നന്ദി ഷര്‍മിള, സാരംഗി !

Jyothikrishnan said...

പഴയ തരംഗിണിയുടെ വസന്തഗീതങ്ങളും പൊന്നോണതരംഗിണിയുമൊക്കെ കേള്‍ക്കുമ്പൊ ഉണ്ടായിരുന്ന അതേ അനുഭൂതി!!

കിടിലം!! :):):)

ബാലേട്ടന്‍ said...

മനോഹരം...

അഭിനന്ദനങ്ങള്‍.....

കുറുമാന്‍ said...

മനോഹരമായ വരികളും ആലാപനവും.

ഓണാശംസകള്‍ എല്ലാവര്‍ക്കും മുന്‍കൂറായി

പൊതുവാള് said...

മനോഹരമായ ഓണസമ്മാനം...
ഇഷ്ടമായി വരികളും സംഗീതവും ആലാപനവും എല്ലാമെല്ലാം...

എല്ലാവര്‍ക്കും സര്‍വ്വസൌഭാഗ്യങ്ങളുടെയും പുത്തനുണര്‍വുകളുടെയും
‘പൊന്നോണാശംസകള്‍’

SAJAN | സാജന്‍ said...

മനോഹരം+മനോഹരം+മനോഹരം= അതീ‍ീ‍ീ‍ീവ മനോഹരം
ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ അനുഗൃഹീത കലാഹൃദയങ്ങള്‍ക്കും നന്ദി!
ഒപ്പം ഓണാശംസകളും:)

ഏറനാടന്‍ said...

ഓണനാളുകളുടെ
നനുത്തൊരാ സ്മരണകള്‍
വീണ്ടും തന്നൊരീ ഭാവഗീതം..
ഷര്‍മ്മിളേച്ചി ഓണാശംസകള്‍

Pradip Somasundaran said...

good lyrics and singing. The recording quality, mixing and especially orchestration could have been better :-)The orchestra drowns the legibility of the words. Gopan, excellent composing!

വിഷ്ണു പ്രസാദ് said...

വളരെ വളരെ ഇഷ്ടമായി.സംഗീതം,ആലാപനം,രചന മൂന്നും നന്നായിരിക്കുന്നു.ഇതാണ് ശരിയായ ബ്ലോഗ് കൂട്ടായ്മ.ഓണസമ്മാനത്തിന് നന്ദി.ഓണാശംസകള്‍.

ദൈവം said...

ഡാലിയുടെ വാക്കുകള്‍ക്കു താഴെ എന്റേയും ഒപ്പ് :)

ഷര്‍മ്മിളാഗോപന്‍(Sharmila Gopan) said...

എല്ലാവര്‍ക്കും വളരെ നന്ദി.

ദില്‍ബാസുരന്‍ (ഭയങ്കര ഡീസന്റ്) said...

വളരെ ഇഷ്ടമായി ഷര്‍മ്മിള ചേച്ചീ. കേള്‍ക്കാന്‍ നല്ല സുഖമുണ്ട്.

ഓടോ: അചിന്ത്യാമ്മയുടെ പ്രത്യേക ശ്രദ്ധയ്ക്ക്. പൈനാപ്പിള്‍ പെണ്ണേ എന്നുള്ള പാട്ടിന് എന്താണ് കുഴപ്പം? പാട്ടിന്റെ കാര്യത്തില്‍ നിനക്ക് ടേസ്റ്റില്ല ടേസ്റ്റില്ല എന്ന് എല്ലാരും പറഞ്ഞിട്ടാണ് ഈ പാട്ട് എന്റെ തീം സോങ്ങാക്കിയത്. പൈനാപ്പിളിനും ടേസ്റ്റില്ല എന്നാണോ പറഞ്ഞ് വരുന്നത്? വിടമാട്ടേന്‍... :-)

Visala Manaskan said...

പാട്ട് അസ്സലായിട്ടുണ്ട്!

ഓര്‍ക്കസ്ട്രേഷന്‍ അത്തറ അങ്ങട് എയിമായില്ല. പക്ഷെ, വരികളും ട്യൂണും പാടിയേക്കണതും ഞെരിച്ചിട്ടുണ്ട്!

ആശംസകള്‍.

ഷര്‍മ്മിളാഗോപന്‍(Sharmila Gopan) said...

വളരെ നന്ദി.

സുനീഷ് തോമസ് / SUNISH THOMAS said...

:)

ഹരിയണ്ണന്‍@Harilal said...

നല്ല ആലാപനം.
വൈകിയാണ് ഈ ഓണസദ്യകിട്ടിയതേ...