Wednesday, May 9, 2007

അംബിളിതെല്ലിന്റെ പൊട്ടുംകുത്തി

ശ്രീജാബലരാജ് രചിച്ച ‘അംബിളിതെല്ലിന്റെ‘എന്ന
മനോഹരമായ തരാട്ടുപാട്ട് ഇവിടെ പോസ്റ്റുചെയ്യുന്നു.
രചന:ശ്രീജാബലരാജ്
സംഗീതം:ഗോപന്‍
ആലാപനം:ഷര്‍മിളാ ഗോപന്‍






‘അംബിളിതെല്ലിന്റെ’(Broad band)

21 comments:

സാരംഗി said...

പ്രിയപ്പെട്ട ഷര്‍മിള..നന്ദി പറയാന്‍ വാക്കുകളില്ല..മനോഹരമായി പാടി...വരികളിലെ സ്നേഹം മുഴുവനും ഉള്‍ക്കൊണ്ടിരിക്കുന്നു. സംഗീതത്തിനു ഗോപന്‍ ജീയ്ക്ക്‌ ഒരിയ്ക്കല്‍ കൂടി ഹൃദയം നിറഞ്ഞ നന്ദിയും.


അമ്പിളിത്തെല്ലിന്റെ പൊട്ടും കുത്തി,
അഞ്ജനമെഴുതിയ കുളിരും ചൂടി,
അമ്മ തന്‍ മാറില്‍ മുഖമണയ്ക്കും,
എന്റെ കണ്മണി മുത്തേ ആരാരോ..
ആരാരോ...ആരാരോ(2)

(അമ്പിളി)

ഒരു കുഞ്ഞു സ്വപ്നമാം നേര്‍ത്ത നിലാവല,
തഴുകുന്ന തൂമുഖം നോക്കിനില്‍ക്കാം..(2)
രാക്കുയില്‍ മൂളുന്ന വരികളിലൂറുന്ന,
തേനോലുമീണങ്ങള്‍ കാത്തുവയ്ക്കാം, അമ്മ..
തേനോലുമീണങ്ങള്‍ കാത്തുവയ്ക്കാം..

(അമ്പിളി)

ഇളവെയില്‍ വന്നു വിളിയ്ക്കുമ്പോള്‍ അമ്മ,
ചന്ദനക്കവിളിലൊരുമ്മ തരാം..(2)
പുതിയൊരു സൂര്യന്റെ കിരണങ്ങളാല്‍ തീര്‍ത്ത,
വൈഡൂര്യമാലയണിഞ്ഞു തരാം, അമ്മ,
വൈഡൂര്യമാലയണിഞ്ഞു തരാം...

(അമ്പിളി)

ann said...

valare valare nannaayittuntu Sharmila_Saaramgi de thaarattu :), nalla varigalum nalla aalaapanavum . Keep going :).

G.MANU said...

മനോഹരം..വരികളും, ഈണവും ആലാപനവും...

Pradip Somasundaran said...

Sharmila...SUPERB! The lines, your melodious voice and Gopan's mucic make a mindblowing combination!

അനംഗാരി said...

സ്വരം ഗംഭീരം.വരികളും.പക്ഷെ താരാട്ടുപാട്ടിന്റെ ഈണം കിട്ടിയോയെന്ന് ഒരു സംശയം.
ഷര്‍മ്മിളക്കും,ഗോപനും,ശ്രീജക്കും അഭിനന്ദനങ്ങള്‍.

Pramod.KM said...

നന്നായി ഈ ഗാനം.;)

വേണു venu said...

പതിവു പോലെ സത്യം ശിവം സുന്ദരം.
വരികള്‍‍, സംഗീതം, ശബ്ദം. മനോഹരം.
ഷര്‍മ്മിളക്കും,ഗോപനും,ശ്രീജക്കും അഭിനന്ദനങ്ങള്‍.
ശ്രിജാ, അമ്പിളിത്തെല്ലിന്റെ, ആ വാക്കിലെ അര്‍ഥം എനിക്കു് മനസ്സിലാകാത്തതു പോലെ. :)

Kiranz..!! said...

ഒരു സിഡി റിലീസ് ചെയ്യാനുള്ള എല്ലാ സ്കോപ്പും ഉണ്ട് മൂന്ന് പേര്‍ ചേര്‍ന്നുള്ള ഈ പ്രവര്‍ത്തനത്തിന്..മനോഹരം എന്ന് പറഞ്ഞാലും കുറഞ്ഞ് പോകും..!

Unknown said...

പാട്ടു കേട്ടു വളരെ മനോഹരമായിരിക്കുന്നു,വരികളും ഈണവും ആലാപനവും എല്ലാം.

അഭിനന്ദനങ്ങള്‍.........ഒത്തിരിയൊത്തിരി..........ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ....

Sona said...

varikal,sangeetham,aalaapanam ellam super!ammayude sneham poornamaayum ulkondu thanneyanu sharmila paadiyirikunnathu.congrates.
sree..orammayude sneham niranju thulubunna varikal..

സാരംഗി said...

വേണു..അമ്പിളിത്തെല്ലിന്റെ എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്‌ ചന്ദ്രക്കലയുടെ ആകൃതിയില്‍ ഒരു ചന്ദനപ്പൊട്ട്‌ എന്നാണു..:) അത്ര കൃത്യമായ വട്ടപ്പൊട്ട്‌ അല്ലായിരുന്നു എന്ന് സാരം.

Jo said...

Sharmila chechi, again a beautiful song by the team of 3 talented people! :-)

Thanks to you, Sree chechi and Gopan chettan for this song.

ഷര്‍മ്മിളാഗോപന്‍(Sharmila Gopan) said...

നല്ല അഭിപ്രായങ്ങള്‍ക്ക് ആത്മാര്‍ത്ഥമായും നന്ദി പറഞ്ഞുകൊള്ളട്ടെ,അനംഗാരിയുടെ അഭിനന്ദവും അതിനോടൊപ്പമുള്ള വിമര്‍ശനവും പൂര്‍ണ്ണമായും ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നു.നന്ദി.

Anonymous said...

Wow.. soft, soothing, melodious and nice rendition..

All the right ingredients. Eppozhenkilum pattukayenenkil if you can add some flute background it might sound even nicer. Just a suggestion.

Great work...

ഷര്‍മ്മിളാഗോപന്‍(Sharmila Gopan) said...

വളരെ സന്തോഷം സുബിന്‍. നന്ദി.

Sowmya said...

Nice and soothing rendition.Your voice is wonderful.

Thanks for this lovely song :)

Sapna Anu B.George said...

സുന്ദരം എന്നു പറഞ്ഞാല്‍ പോര.... ശാന്തം സുന്തരം, നന്ദി ശര്‍മ്മിളാ

ഷര്‍മ്മിളാഗോപന്‍(Sharmila Gopan) said...

sowmya,sapna anu b. george,
thank you,thank you so much.

ധ്വനി | Dhwani said...

വളരെ നാള്‍ കൂടി ഒരേ ഗാനം ഞാന്‍ തുടര്‍ച്ചയായി പല തവണ പ്ലേ ചെയ്തു കേട്ടു...
കണ്ണടച്ചു ഞാന്‍ ഒരു കുട്ടിയായി... നന്ദി
ഒരുപാടു സ്നേഹം നിറച്ച വരികള്‍, വാത്സല്യവും അലിവുമുള്ള ശബ്ദം, ഹൃദ്യമായ ഈണം..
ആഭിനന്ദനങ്ങള്‍.

മയൂര said...

ഹൃദ്യമായ വരികളും, ഈണവും, ആലാപനവും...

ഷര്‍മ്മിളാഗോപന്‍(Sharmila Gopan) said...

dhwani & mayura,

valare valare nanni.........