Wednesday, February 7, 2007

സാരംഗിയില്‍ പോസ്റ്റുചെയ്തിട്ടുള്ള കവിതയുടെ
സംഗീതാവിഷ്കാരം താഴെ ചേര്‍ത്തിരിക്കുന്നു.


മറയുന്നു നീയുമിന്നേതോവിമൂകമാം...click here.
(Broad band)
രചന:ശ്രീജാബലരാജ്.

17 comments:

സാരംഗി said...

'മറയുന്നു നീ' എന്ന എന്റെ കവിത അതിന്റെ ഭാവവും താളവും തീവ്രതയും ചോര്‍ന്നുപോകാതെ ആലപിച്ചതിനും പോസ്റ്റ്‌ ചെയ്തതിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി, ഇത്‌ എനിയ്ക്കു കിട്ടിയ ഏറ്റവും വലിയ പുതുവത്സര സമ്മാനമായി ഞാന്‍ കണക്കാക്കുന്നു..

മറയുന്നു നീയുമിന്നേതോ വിമൂകമാം
ഇരുളിന്റെ സാഗര സീമകളില്‍,
പിടയും മനസ്സുമായ്‌ നിന്നു ഞാനാര്‍ദ്രമാം
മിഴികള്‍ തുടയ്ക്കാതെയീ സന്ധ്യയില്‍...

കരിമേഘജാലം പടരും നിതാന്തമാം,
ഹൃദയവാനത്തിന്റെ നീലിമയില്‍..
പൊഴിയുന്ന സ്വപ്നപുഷ്പങ്ങളെ,
മൗനമാം,മുഖപടമണിയിച്ച നിമിഷങ്ങളില്‍..

പറയൂ, നീയേതു സൗരഭ്യം പകര്‍ന്നിതെന്‍,
കരളിലെ സൗവര്‍ണ്ണ മുകുളങ്ങളില്‍..
ഇടനെഞ്ചിലുണരും തുടിയിലുയിര്‍ത്തൊരെന്‍
ജീവന്റെയവിരാമ ധാരയിതില്‍..

വിടപറഞ്ഞെങ്ങു മറഞ്ഞാലുമറിയുകെന്‍,
അകതാരിലെരിയുന്ന മണ്‍ വിളക്കില്‍,
തിരിയണയും വരെ ഓര്‍മ്മയിലെന്നും നിന്‍,
പ്രണയം തുളുമ്പുന്ന സുഖഗീതികള്‍....

Madhavikutty said...

വളരെ നന്നായിട്ടുണ്ട്.രചനയും ഗാനവും.

.:: ROSH ::. said...

Very soulful rendition and a wonderful poem. Absolutely loved the way you sang 'parayu'.
Kudos to the team.

Anonymous said...

I like it! Keep it up!

Jo said...

Hey, could you please post the song info like Music, background music etc?

Wonderful rendition Gopan chettan and beautiful lyrics by Sreeja chechi!!!

Jo said...

Oh yeah, like Rosh said, I loved that "parayu". :-)

ഷര്‍മ്മിളാഗോപന്‍(Sharmila Gopan) said...

Dear Jo,
താങ്കള്‍ ഈ ബ്ലോഗുവഴി ഞങ്ങള്‍ക്കു നല്‍കുന്ന
എല്ലാ സഹായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും
പറഞ്ഞാല്‍തീരാത്ത നന്ദി അറിയിക്കുന്നു.

കെ.മാധവിക്കുട്ടി,റോഷ്,ജേക്കബ്
തുടങ്ങിയവരുടേ അഭിപ്രായങ്ങള്‍ക്കും
വളരെയധികം നന്ദി

Murali Ramanathan said...

Wow...what else we can ask for?..Enjoyed it thoroughly. Nice lyrics by Sreeja..Great composition and rendition by Gopan chettan. Keep them coming..

ഏറനാടന്‍ said...

മധുരതരം ഹൃദ്യം അതിസുന്ദരമീ കവിതാലാപനം.
കല്ലറ ഗോപന്റെ ഗാനമേള കേട്ടിരുന്നു. ഇപ്പോള്‍ ഇവിടെയുള്ളത്‌ അറിഞ്ഞപ്പോള്‍ സന്തോഷം..

Kiranz..!! said...

ഗോപന്‍ ചേട്ടന്റെ ഏറ്റവും മനോഹരമായൊരു ഗാനം,ആലാപനം കൊണ്ട് വളരെ വ്യത്യസ്തമായിരിക്കുന്നു,ഷര്‍മ്മിളച്ചേച്ചിക്ക് എല്ലാവിധ സ്വാഗതാശംസകളും...

ശ്രീജ..വരികള്‍ പോസ്റ്റ് ചെയ്തതിനു നന്ദി,വ്യഥാ ശ്രമമെങ്കിലും ഒന്നു മൂളി നോക്കാന്‍ കഴിയുന്നത് ഈ വരികള്‍ ഇവിടെയുള്ളത് കൊണ്ടാണ്..!!

Sri said...

Hello Great singing. and nice to listen to you.

Mad Max said...

wow..very nice rendition indeed gopan chettaa...i cant read the blog and from the comments i realized that sreeja chechi has done the lyrics...awesomee work both of u.

Pradip Somasundaran said...

That was simply superb...Nice words..and equally great singing!!!

ഷര്‍മ്മിളാഗോപന്‍(Sharmila Gopan) said...

murali ramanathan,
Eranadan,
kiranz,
sree,
max max,
&
pradip somasundaram
My great thanks to all for visiting hear and sending comments.

ann said...

Beautifully sung .. well-wriiten lyrics too :) .. loved it :) ..!!

മയൂര said...

"പറയൂ, നീയേതു സൗരഭ്യം പകര്‍ന്നിതെന്‍,
കരളിലെ സൗവര്‍ണ്ണ മുകുളങ്ങളില്‍..
ഇടനെഞ്ചിലുണരും തുടിയിലുയിര്‍ത്തൊരെന്‍
ജീവന്റെയവിരാമ ധാരയിതില്‍.."

Great composition and rendition, hearty lyrics.

മയൂര said...
This comment has been removed by the author.